ഹിമവല്‍ ഭദ്രാനന്ദ നവംബര്‍ 13ന് മരിക്കുമെന്ന്

13കഴിഞ്ഞാല്‍ ഹിമവല്‍ ഭദ്രാനന്ദയെന്ന കഥാപാത്രം പിന്നീടുണ്ടാകില്ല. മരിക്കുകയാണ്. എന്നാല്‍ ഭദ്രാനന്ദ ആത്മഹത്യ ചെയ്യില്ല- തോക്കുസ്വാമി പറയുന്നത് ഇങ്ങനെയാണ്.
ആലപ്പുഴ പുന്നപ്രയ്ക്കു സമീപം പുതിയതായി ആരംഭിക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നതിനു പ്രസ് ക്‌ളബ്ബില്‍ എത്തിയതായിരുന്നു ഭദ്രാനന്ദ. നീല ജീന്‍സും വെള്ള കുര്‍ത്തയും വെള്ള നിറമുള്ള ഷൂസും ധരിച്ച് മാതാവ് ഡോക്ടര്‍ മധൂജയ്‌ക്കൊപ്പമാണ് ഹിമവല്‍ ഭദ്രാനന്ദ എത്തിയത്.
ചുരുക്കിപ്പറഞ്ഞാല്‍ സന്യാസം വിട്ട്് ജീവകാരുണ്യത്തിലേയ്ക്ക് കളം മാറുകയാണ് ഭദ്രാനന്ത. ഹിമവല്‍ ഭദ്രാനന്ദയെന്ന പേര് സന്യാസത്തിന്റെ ഭാഗമായിട്ടുള്ളതാണ്. നവംബര്‍ 13ന് ആ സ്റ്റാറ്റസ് ഉപേക്ഷിക്കുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇപ്പോഴും സന്യാസിയാണോ എന്ന ചോദ്യത്തിന് ഏത് അര്‍ഥത്തിലാണോ തന്നെ കാണുന്നത് അതനുസരിച്ചാണ് മറ്റുള്ളവര്‍ മനസ്സിലാക്കുന്നതെന്നായിരുന്നു മറുപടി. തുടര്‍ന്ന് സന്യാസത്തിന്റെ പല അര്‍ഥങ്ങളെക്കുറിച്ചും പറഞ്ഞു.
ഞാന്‍ അഘോരി സന്യാസമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. സന്യാസം എന്റെ മാത്രം സ്വകാര്യതയാണഅ. ഇപ്പോഴും സന്യാസാവസ്ഥയില്‍ത്തന്നെയാണ. കുടുംബബന്ധം ഉപേക്ഷിക്കണം എന്നതല്ല സന്യാസത്തിന്റെ ലക്ഷ്യം. ജീന്‍സും ടീഷര്‍ട്ടും ഇടാറുണ്ട്. കര്‍മം ചെയ്യാന്‍ വസ്ത്രത്തിന്റെ ആവശ്യമില്ല- തോക്കുസ്വാമി പറയുന്നു.
പഴയ തോക്കുകേസ് ഇപ്പോഴും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇതിനിടെ ഇയാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും പൊളിഞ്ഞ റോഡുകള്‍ക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തുകയും മറ്റും ചെയ്തിരുന്നു.












Click it and Unblock the Notifications