തൃശൂര്‍: പ്രശസ്ത സിനിമാ സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ ശ്രദ്ധ നേടിയ ടിഡി ദാസന്‍ std 6ബി എന്ന ചിത്രത്തിന്റെ സംവിധായകനാണ്.
മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റ്‌വലില്‍ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള സമ്മാനം മോഹനനായിരുന്നു.
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും മധുര കാമരാജ് സര്‍വകലാശാലയിലും പഠിച്ച ശേഷമാണ് കലാരംഗത്ത് സജീവമായത്. നിരവധി ടിവി സീരിയലുകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ആന്റിഗമി, മക്ബത്ത് തുടങ്ങിയ നാടകങ്ങളുടെ സംവിധായകനാണ്.
Malayalam film director mohan raghavan died. He studied at the School of Drama, Thrissur, and in Theatre Arts at Madurai Kamaraj University. Mohan made his mark in the local television industry as an award-winning script writer for serials.The state award won T. D. Dasan Std. VI B is written and directed by Mohan Raghavan