ടൈറ്റാനിയം: ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

അഴിമതിക്കു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതി പ്രശ്‌നത്തില്‍ സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു തോമസ് ഐസക്. പദ്ധതിക്ക് അനുമതി നല്‍കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതി യിലെ 12 അപാകതകള്‍ ഉന്നയിച്ച് കത്ത് നല്‍കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡോയുടെ ടെന്‍ഡര്‍ അന്നത്തെ സര്‍ക്കാര്‍ തള്ളിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്ത് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കണം. രാഷ്ട്രീയ ഇടപാട് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വ്യക്തമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ നിന്ന് മന്ത്രി രാമചന്ദ്രന്‍ മാസ്റ്ററെ ഒഴിവാക്കിയ ദിവസമാണ് മുഖ്യമന്ത്രി കത്തയച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി കത്ത് നല്‍കി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പദ്ധതിയിലെ സാങ്കേതികമായ പോരായ്മ സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്‌ടെന്നും തോമസ് ഐസക് പറഞ്ഞു.
പാമോലിന്‍ കേസില്‍ വഴുതിമാറിയതുപോലെ ഈ ഇടപാടില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ല. അഴിമതി കേസുകളില്‍ പെട്ട അശോക് ചവാനെയും യെദിയൂരപ്പയെയും പോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജിവയ്ക്കൂ, പുറത്തുപോകൂ എന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.












Click it and Unblock the Notifications