പാമോലിന്‍ കേസ്: സ്‌റ്റേ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി

കേസില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമുള്ള തുടരന്വേഷണ ഉത്തരവ് നടപടിക്രമം പാലിച്ചല്ലെന്ന് കാണിച്ച് കേസിലെ പ്രതിയായ ജിജി തോംസണാണ് ഹര്‍ജി നല്‍കിയത്.
തെറ്റായ നടപടിക്രമത്തിലൂടെയുള്ള തുടരന്വേഷണം തന്റെ സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുമെന്നും ജിജി തോംസണ്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. സപ്ലൈ കോ മുന്‍ എംഡിയായിരുന്ന ജിജി തോംസണ്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications