30കാരിയുടെ മരണം; ഓച്ചിറ സ്വദേശി കസ്റ്റഡിയില്‍
ആലപ്പുഴ: കായംകുളത്ത് വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ളുടെ പേരില്‍ ഇയാള്‍ക്കെതിരെ മുമ്പും കേസെടുത്തിട്ടുണ്ട്.
ഇയാളെ വിശദമായി ചോദ്യം ചെയ്തുകഴിയുമ്പോള്‍ സംഭവത്തെക്കുറിച്ച് വ്യക്തമായ ചിത്രം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് മാവേലിക്കര സ്വദേശിനി സ്മിത പീഡനത്തിരയായതെന്നാണ് സൂചന.
സമീപവാസികള്‍ വെള്ളക്കെട്ടില്‍ കണ്ടെത്തിയ സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി ഈ പ്രദേശത്ത് ഒരു ചുവന്ന മാരുതി കാര്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.
സ്മതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞ് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു മൃതദേഹത്തില്‍പല്ലും നഖവുമേറ്റ പാടുകളുണ്ടെന്നും വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലാണെന്നും നേരത്തേ റിപ്പോര്‍ട്ടുവന്നിരുന്നു.












Click it and Unblock the Notifications