Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോം നഴ്‌സിനെ കടപ്പുറത്ത് പീഡിപ്പിച്ചു

rape
തലശ്ശേരി: തലശ്ശേരിയില്‍ എത്തിയ ഹോം നഴ്‌സിനെ കടപ്പുറത്ത് വച്ച് കൂട്ടമാനഭംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ തീവണ്ടി മാര്‍ഗം തലശ്ശേരിയിലെത്തിയ 22കാരിയായ യുവതി ഉരുവച്ചാലിലേയ്ക്ക് ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. ഈ ഓട്ടോഡ്രൈവര്‍ യുവതിയെ തലശ്ശേരി കടപ്പുറത്തെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ ഒന്നിലേറെപ്പേര്‍ പീഡിപ്പിച്ചുവെന്നാണ് സൂചന.

തുടര്‍ന്ന് യുവതിയെ കടപ്പുറം നിവാസികള്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ പിന്നീട് ഒരു വാര്‍ത്താസമ്മേളനത്തില്‍ തലശ്ശേരി ഡിവൈഎസ്പി യുവതി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. എന്നാല്‍ ഇവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ സ്വദേശത്തേയ്ക്ക് തീവണ്ടി കയറ്റിവിടുകയായിരുന്നു. ആദ്യം പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ ഹോം നഴ്‌സ് പിന്നീട് മൊഴിമാറ്റിയെന്നും പൊലീസ് പറയുന്നു.

എന്നാല്‍ അതീവ അവശനിലയില്‍ കണ്ടെത്തിയ യുവതിയെ വൈദ്യപരിശോധനയ്ക്ക് പോലും വിധേയയാക്കാതെ നാട്ടിലേയ്ക്ക് അയച്ച പൊലീസിന്റെ നടപടി വിവാദമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+