50 ഓളം ഗദ്ദാഫി അനുയായികളെ വെടിവെച്ചുകൊന്നു

സിര്‍തെയിലുള്ള മഹാരി ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ചിലരുടെ കൈ പിറകില്‍ കെട്ടിയതിനുശേഷം വെടിവെച്ചു കൊന്ന രീതിയിലാണുള്ളത്.
ലിബിയയിലെ പുതിയ ഭരണകൂടം എത്രയും പെട്ടെന്ന് ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. ആരാണ് ഇതിനു ഉത്തരവാദിയെന്നു കണ്ടെത്തണം.
അതിനിടെ ഗദ്ദാഫിയുടെ മൃതദേഹം മരുഭൂമിയിലെ ഒരു ഗുഹയില്‍ അടക്കം ചെയ്യുമെന്ന് വിമതര്‍ പ്രഖ്യാപിച്ചു. തുറസ്സായ മരുപ്രദേശത്താണ് അടക്കം ചെയ്യുന്നതെങ്കിലും അതെവിടെയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications