കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ഓളം ഗദ്ദാഫി അനുയായികളെ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

Gaddafi
ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ 50 ഓളം അനുയായികളെ വിമതര്‍ വെടിവെച്ചുകൊന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തല്‍.

സിര്‍തെയിലുള്ള മഹാരി ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ചിലരുടെ കൈ പിറകില്‍ കെട്ടിയതിനുശേഷം വെടിവെച്ചു കൊന്ന രീതിയിലാണുള്ളത്.

ലിബിയയിലെ പുതിയ ഭരണകൂടം എത്രയും പെട്ടെന്ന് ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. ആരാണ് ഇതിനു ഉത്തരവാദിയെന്നു കണ്ടെത്തണം.

അതിനിടെ ഗദ്ദാഫിയുടെ മൃതദേഹം മരുഭൂമിയിലെ ഒരു ഗുഹയില്‍ അടക്കം ചെയ്യുമെന്ന് വിമതര്‍ പ്രഖ്യാപിച്ചു. തുറസ്സായ മരുപ്രദേശത്താണ് അടക്കം ചെയ്യുന്നതെങ്കിലും അതെവിടെയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

English summary
At least 53 supporters of killed Libyan leader Muammar Gaddafi are believed to have been executed by anti-Gaddafi fighters, Human Rights Watch (HRW) has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X