ഗദ്ദാഫി: മതതത്വങ്ങള്‍ ലംഘിച്ചുവെന്ന് കാസ്‌ട്രോ

ഗദ്ദാഫിയെ വധിച്ച രീതിയെയും അദ്ദേഹത്തിന്റെ മൃതദേഹം കൈകാര്യം ചെയ്ത രീതിയെയും കാസ്‌ട്രോ വിമര്‍ശിച്ചിട്ടുണ്ട്.
യുദ്ധസ്മാരകംപോലെയാണ് മൃതദേഹം പ്രദര്‍ശിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ആചാരത്തിന്റെയും മറ്റ് മതവിശ്വാസങ്ങളുടെയും അടിസ്ഥാനതത്ത്വങ്ങളുടെ ലംഘനമാണത്- ക്യൂബന്‍ മാധ്യമത്തില്‍ തന്റെ പതിവു പംക്തിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൂരമായ സൈനികകൂട്ടുകെട്ടാണ് അടിച്ചമര്‍ത്തലില്‍ ഏറ്റവും വഞ്ചനനിറഞ്ഞ ഉപകരണമായിത്തീരുന്നതെന്നാണ് ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഇതിനിടെ ഗദ്ദാഫിയുടെ മൃതദേഹം ചൊവ്വാഴ്ചസംസ്‌കരിക്കുമെന്ന് വാര്‍ത്തകളുണ്ട്. ഗദ്ദാഫിയുടെ വധത്തിനും സ്വാതന്ത്ര്യപ്രഖ്യാപനത്തിനും പിന്നാലെ ലിബിയയില്‍ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ നടപടി തുടങ്ങി.
രണ്ടാഴ്ചയ്ക്കകം സര്‍ക്കാറിന് രൂപം നല്‍കാന്‍ ദേശീയ പരിവര്‍ത്തനസമിതി (എന്‍.ടി.സി.) അധ്യക്ഷന്‍ മുസ്തഫ അബ്ദേല്‍ ജലീല്‍ നിര്‍ദേശം നല്‍കി. ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications