പാകിസ്താന്‍ പെട്രോള്‍ വില കുറയ്ക്കുന്നു
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അടുത്തമ ാസം പെട്രോള്‍ വില കുറയ്ക്കാന്‍ സാധ്യത. പെട്രോള്‍ വിലയില്‍ നാലുരൂപയുടെ കുറവും ഡീസല്‍ വിലയില്‍ പത്തുപൈസയുടെ വര്‍ധനവും വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനായി നരത്തെ ഓര്‍ഡര്‍ നല്‍കിയ രണ്ട് കപ്പല്‍ എണ്ണ കൃത്യസമയത്തെത്തേണ്ടതുണ്ട്. അതേ സമയം ഡീലര്‍മാര്‍ക്കും മാര്‍ക്കറ്റിങ് കമ്പനികള്‍ക്കുമുള്ള മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിലക്കുറവ് പേരിനു മാത്രമായിരിക്കും.
അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നുണ്ടെങ്കിലും അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചത് ചരക്കുകൂലിയില്‍ വന്‍കുറവ് വരുത്തിയിട്ടുണ്ട്.
സെപ്തംബര്‍ മാസം ഇറക്കുമതി ചെയ്തതിനേക്കാള്‍ ചെലവ് കുറവാണ് ഒക്ടോബറിലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം പെട്രോള്‍ വില ലിറ്ററിന് 4.15 രൂപ വര്‍ധിച്ച് 88.95ലെത്തിയിരുന്നു.












Click it and Unblock the Notifications