കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുരാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്ര വിലക്കി

Google Oneindia Malayalam News

Keralaexpats
ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുള്ളതില്‍ ഈ ഉല്‍സവ സീസണില്‍ ഇന്ത്യ സന്ദര്‍ശിക്കരുതെന്ന് അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ മുന്നറിയിപ്പുകളെ ഇന്ത്യ തള്ളികളഞ്ഞിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയ രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയം ശ്രമിക്കുകയാണ്. ജമ്മുകശ്മീരടക്കമുള്ള സ്ഥലങ്ങളില്‍ 100 ശതമാനം ബുക്കിങ് പൂര്‍ത്തിയായി കഴിഞ്ഞു-കേന്ദ്ര ടൂറിസം മന്ത്രി സുബോദ് കാന്ത് സഹായി അറിയിച്ചു.

അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചതിനാല്‍ 15 ശതമാനം വരെ ബുക്കിങുകള്‍ പിന്‍വലിക്കപ്പെടുമെന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നത്. കൂടാതെ സര്‍ക്കാറുകള്‍ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക ഗണ്യമായി വര്‍ധിക്കും.

പകരം ചൈന, തായ്‌ലാന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് പറക്കാനായിരിക്കും സഞ്ചാരികള്‍ ശ്രമിക്കുക. ജനുവരി മുതല്‍ ആഗസ്ത് വരെയുള്ള ടൂറിസ്റ്റുകളുടെ കണക്ക് നോക്കുകയാണെങ്കില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

English summary
Five countries have issued travel advisories against India. As per US, UK, Canada, Australia and NewZealand during the festive season 'set away' from india, chance for terror attack is high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X