പണമൊഴുക്ക് നിന്നു; വിക്കിയ്ക്ക് അര്‍ദ്ധവിരാമം

ഇന്റര്‍നെറ്റ് വഴി പണമിടപാട് നടത്തുന്ന അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളുടെ ഉപരോധം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കൂടുതല്‍ പണം സ്വരൂപിച്ച് ശക്തമായി തിരിച്ചുവരുമെന്നും ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസാഞ്ച് വ്യക്തമാക്കി.
ധനശേഖരണത്തില്‍ ശ്രദ്ധചെലുത്താനാണ് വിക്കിലീക്സ് പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിക്കുന്നതെന്ന് വിക്കിലീക്സ് സംഘം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ ഗവണ്മെന്റിന്റെ രഹസ്യ രേഖകളും സന്ദേശങ്ങളും പരസ്യപ്പെടുത്തി ആഗോള ശ്രദ്ധ ആകര്‍ഷിച്ചതാണ് വിക്കിലീക്സ് ഇന്റനെറ്റ് സൈറ്റ്. അത് അമേരിക്കന്‍ ഗവണ്മെന്റിനു മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും തലവേദനയാകുകയും പല രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും കപടമുഖങ്ങള്‍ അഴിയാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.
വിക്കിലീക്സിനെ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഡിസംബറിലാണ് വിസ, മാസ്റ്റര്‍കാര്‍ഡ്, വെസ്റ്റേണ്‍ യൂണിയന്, പേപാല്‍ തുടങ്ങിയ യുഎസ് കമ്പനികള്‍ ഏകപക്ഷീയമായി വിക്കിലീക്സുമായുള്ള സഹകരണം അവസാനിപ്പിച്ചത്. ഇതോടെ വിക്കിലീക്സിന് സംഭാവനകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. കോടിക്കണക്കിന് ഡോളര്‍ വരുന്ന വരുമാനത്തിന്റെ 95 ശതമാനവും ഇതോടെ നിലച്ചതായി ജൂലിയന്‍ അസാഞ്ച് പറഞ്ഞു.
തിരിച്ചുവരവിനു ശേഷം സാമ്പത്തികഉപരോധക്കാര്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications