കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമൊഴുക്ക് നിന്നു; വിക്കിയ്ക്ക് അര്‍ദ്ധവിരാമം

  • By Ajith Babu
Google Oneindia Malayalam News

Wikileaks
ലണ്ടന്‍: ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ക്ക് തലവേദനയായി മാറിയ വിക്കിലീക്‌സിന്റെ വെബ്‌സൈറ്റ് സേവനം താത്കാലികമായി നിര്‍ത്തുന്നതായി സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്.

ഇന്റര്‍നെറ്റ് വഴി പണമിടപാട് നടത്തുന്ന അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളുടെ ഉപരോധം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കൂടുതല്‍ പണം സ്വരൂപിച്ച് ശക്തമായി തിരിച്ചുവരുമെന്നും ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസാഞ്ച് വ്യക്തമാക്കി.

ധനശേഖരണത്തില്‍ ശ്രദ്ധചെലുത്താനാണ് വിക്കിലീക്‌സ് പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിക്കുന്നതെന്ന് വിക്കിലീക്‌സ് സംഘം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ രഹസ്യ രേഖകളും സന്ദേശങ്ങളും പരസ്യപ്പെടുത്തി ആഗോള ശ്രദ്ധ ആകര്‍ഷിച്ചതാണ് വിക്കിലീക്‌സ് ഇന്റനെറ്റ് സൈറ്റ്. അത് അമേരിക്കന്‍ ഗവണ്‍മെന്റിനു മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും തലവേദനയാകുകയും പല രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും കപടമുഖങ്ങള്‍ അഴിയാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

വിക്കിലീക്‌സിനെ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഡിസംബറിലാണ് വിസ, മാസ്റ്റര്‍കാര്‍ഡ്, വെസ്‌റ്റേണ്‍ യൂണിയന്‍, പേപാല്‍ തുടങ്ങിയ യുഎസ് കമ്പനികള്‍ ഏകപക്ഷീയമായി വിക്കിലീക്‌സുമായുള്ള സഹകരണം അവസാനിപ്പിച്ചത്. ഇതോടെ വിക്കിലീക്‌സിന് സംഭാവനകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. കോടിക്കണക്കിന് ഡോളര്‍ വരുന്ന വരുമാനത്തിന്റെ 95 ശതമാനവും ഇതോടെ നിലച്ചതായി ജൂലിയന്‍ അസാഞ്ച് പറഞ്ഞു.

തിരിച്ചുവരവിനു ശേഷം സാമ്പത്തികഉപരോധക്കാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

English summary
WikiLeaks founder Julian Assange has announced the whistleblowing website is suspending publication of classified documents due to a funding crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X