4നിലക്കെട്ടിടം തകര്‍ന്ന് 6സ്ത്രീകള്‍ മരിച്ചു
താനെ: മുംബൈ താനെയ്ക്കു സമീപം ബിവന്ദിയില്‍ നാലുനില ശകട്ടിടം തകര്‍ന്നുവീണ് ആറു സ്ത്രീകള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു.
ഒട്ടേറെപ്പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗൗതം കോമ്പൗണ്ടിലെ നവി ബസ്തിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് തകര്‍ന്നുവീണത്.
രണ്ടു നില മാത്രം നിര്‍മ്മാണത്തിന് അനുമതിയുണ്ടായിരുന്ന കെട്ടിടത്തിന്റെ മറ്റു രണ്ടു നിലകള്‍ അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് അപകടം.
ജില്ലാ കലക്ടര്‍ എ.എല്‍ ഝാര്‍ഹഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പന്ത്രണ്ടോളം അഗ്‌നിശമനായൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്












Click it and Unblock the Notifications