Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന്‍ പരസ്യം കോപ്പിയടിച്ച ജ്വലറിയുടമ കുടുങ്ങി

Amitabh Bachchan
ദില്ലി: തനിഷ്‌ക് ജ്വലറിയ്ക്കു വേണ്ടി അമിതാഭ് ബച്ചനും ജയാ ബച്ചനും അഭിനയിച്ച പരസ്യം കോപ്പിയടിച്ച ജ്വലറി ഉടമ വെട്ടിലായി. ദില്ലിയിലെ രാംകുമാര്‍ ജ്വലറയുടെ ഉടമയാണ് അമിതാഭിന്റെ പരസ്യം അതു പോലെ തന്നെ പകര്‍ത്തി തന്റെ ജ്വലറിയുടെ പ്രചാരണത്തിനായി ഉപയോഗിച്ചത്.

ഈ പരസ്യത്തിന്റെ ചിത്രങ്ങള്‍ തന്റെ ഷോപ്പിന് മുന്‍പില്‍ ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പുറമെ ഈ പരസ്യത്തിലെ രംഗങ്ങള്‍ ഉപയോഗിച്ച് നിരവധി പരസ്യ ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരെ തനിഷ്‌ക് ജ്വലറി കോടതിയെ സമീപിയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച കേസില്‍ വാദം കേട്ട കോടതി ബച്ചന്റെ ചിത്രങ്ങള്‍ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് ജ്വലറിയുടമയെ വിലക്കി. യാതൊരു മാനദണ്ഡവും പാലിക്കാതെ മറ്റൊരു കമ്പനിയുടെ പരസ്യം കോപ്പിയടിച്ച പ്രതിയുടെ നടപടി കോടതിയെ അമ്പരപ്പിച്ചുവെന്നും വാദം കേട്ട ജഡ്ജി മന്‍മോഹന്‍ സിങ് പറഞ്ഞു. സംഭവത്തെ കുറിച്ച് ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി ജ്വലറിയുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+