Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈറ്റാനിയം അഴിമതി: സിബിഐ അന്വേഷണമില്ല

Oommen Chandy
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കുശേഷം നിയമസഭ തള്ളി.

കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചിരുന്നപ്പോള്‍ ഇടതുപക്ഷം ചെയ്യാതിരുന്നതു ചെയ്യാന്‍ താനില്ലെന്ന് ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ അന്വേഷണം നിരാകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വോക്കൌട്ടിനു മുന്‍പ് അവസാനമായി സിബിഐ അന്വേഷണം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു.

പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുമ്പോള്‍ നാണംകെട്ട് ഇറങ്ങിപ്പോവുകയാണെന്ന് ഇറങ്ങിപ്പോകുന്നവരെ നോക്കി മുഖ്യമന്ത്രി വിളിച്ചുപറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജി വയ്ക്കുക, സിബിഐ അന്വേഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. ശൂന്യവേളയില്‍ ടിടിപിയുടെ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സംബന്ധിച്ച കേന്ദ്ര നിര്‍ദേശങ്ങള്‍ അവഗണിച്ച് കരാര്‍ കൊടുക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമിത താല്‍പര്യം കാട്ടിയെന്നാരോപിച്ച് അടിയന്തര പ്രമേയത്തിനു തോമസ് ഐസക് ആണു നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രി മറുപടി നല്‍കിയ ശേഷം സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന പതിവിനു വിരുദ്ധമായി സഭ നിര്‍ത്തി വച്ചുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അപ്രതീക്ഷിതമായി മുഖ്യമന്ത്രി അറിയിച്ചതു പ്രതിപക്ഷത്തിനു വെല്ലുവിളിയായി.

പന്ത്രണ്ടരയ്ക്കു തുടങ്ങിയ അടിയന്തര പ്രമേയ ചര്‍ച്ച മൂന്നു മണിയോടെയാണു തീര്‍ന്നത്. എ.ഡി. ദാമോദരന്‍ സമിതിയുടെ ശുപാര്‍ശ പ്രകാരം മലിനീകരണ പ്‌ളാന്റിന് 108 കോടി രൂപയായി നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 256 കോടിയാക്കി വര്‍ധിപ്പിച്ചുവെന്നു ചര്‍ച്ചയ്ക്കു തുടക്കമിട്ടു ഐസക് പറഞ്ഞു.

സിബിഐ അന്വേഷണം നടക്കാത്തതു കഴിഞ്ഞ സര്‍ക്കാര്‍ അതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാത്തതുകൊണ്ടാണെന്നു മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ലോട്ടറി കേസിലും സിബിഐ അന്വേഷണം വന്നതു യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ വി.എസ്. അതു തിരുത്താന്‍ എഴുന്നേറ്റു.

ലോട്ടറിക്കാര്യത്തില്‍ സിബിഐ അന്വേഷണം വന്നതു വിജ്ഞാപനം കൊണ്ടല്ലെന്നും, മുഖ്യമന്ത്രിയായിരുന്ന തന്റെ കത്തിനെ തുടര്‍ന്നാണെന്നും, അന്വേഷണത്തിനു വിജ്ഞാപനം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വി.എസ് വാദിച്ചു.

ഓര്‍മ്മക്കുറവാകാം എന്നുപറഞ്ഞാണ് ചാണ്ടി വിഎസിനെ തിരുത്തിയത്. വൈദ്യുതിയും വെള്ളവും കട്ട് ചെയ്ത് ഫാക്ടറി ഉടന്‍ പൂട്ടണമെന്നു സുപ്രീംകോടതി സമിതി നിര്‍ദേശിച്ചപ്പോള്‍ താന്‍ കത്തയച്ചതിനെ തുടര്‍ന്നാണു പൂട്ടല്‍ ഒഴിവായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+