Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്-സൂര്യ ഫാന്‍സ് തമ്മിലടി;ഒരാള്‍ക്ക് കുത്തേറ്റു

Velayutham
തിരുവനന്തപുരം: സൂര്യ-വിജയ് ഫാന്‍സുകാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വിജയ് ഫാന്‍സുകാരന് കുത്തേറ്റു. പൂവാര്‍ കരിങ്കുളം സ്വദേശി സജ(20)നാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ കുത്തേറ്റത്.

വിജയ്‌യുടെ പുതിയ ചിത്രമായ വേലായുധം റിലീസ് ചെയ്യുന്നതിനോടനുബന്ധിച്ച് പോസ്റ്ററുകളും ബാനറുകളും ഫാന്‍സുകാരുടെ ആശംസാ ബോര്‍ഡുകളും സ്ഥാപിച്ച് തീയറ്ററില്‍ നിന്നും റോഡിലേക്കിറങ്ങവെയാണ് സജനും സൂര്യ ഫാന്‍സും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

തുടര്‍ന്ന് സൂര്യ ഫാന്‍സുകാരായ രണ്ട് പേര്‍ സജനെ കുപ്പികൊണ്ട് മുതുകില്‍ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെങ്കല്‍ചൂള സ്വദേശികളായ കണ്ടാലറിയാവുന്ന രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് സജന്‍ പോലീസിനോട് പറഞ്ഞു. അതേസമയം സജന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

വിജയ്‌യുടെ പുതിയ ചിത്രമായ വേലായുധം ബുധനാഴ്ച രാവിലെ ഏഴിന് എസ്എല്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി മുതല്‍ ഫാന്‍സുകാര്‍ തിയറ്ററിലും പരിസരത്തും തമ്പടിച്ചിരുന്നു. രാവിലെ നടക്കുന്ന ഷോ ഫാന്‍സുകാര്‍ക്ക് മാത്രമായാണ് ഒരുക്കിയിരിക്കുന്നത്. വന്‍ പോലീസിന്റെ സാന്നിധ്യത്തിലാണ് റിലീസിംങ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+