പൊലീസ് മര്‍ദ്ദനമേറ്റ യുവാവ് തൂങ്ങിമരിച്ചു

വഴിയാത്രക്കാരെ അസഭ്യം പറഞ്ഞു എന്നതായിരുന്നു സിനുവിനെതിരെയുള്ള പരാതിയി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സ്‌റ്റേഷനില്‍ വച്ച് എസ് ഐ യുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സീനുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിലുള്ള വിഷമം മൂലമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഇവര്‍ പറയുന്നത്.
ബുധനാഴ്ച രാവിലെ സ്‌റ്റേഷനില്‍ നിന്ന് മോചിതനായ സിനു വീട്ടിലെത്തിയ ശേഷം സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വിതുര പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തി.












Click it and Unblock the Notifications