തുര്‍ക്കി ഭൂചലനം: പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം

ഇത്രയും വലിയ ഭൂചലനത്തില്‍ സര്‍വ്വവും തകര്‍ത്തെറിഞ്ഞപ്പോഴും പ്രകൃതി ഈ കുഞ്ഞിനായി കാത്തുവച്ച് കാരുണ്യത്തിന് നന്ദിപറയുകയാണ് തുര്‍ക്കിയിലെ എര്‍ജിസ് നഗരം. ഇതേ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അസ്‌റയുടെ മാതാവ് സമീഹയേയും മുത്തശ്ശി ഗുല്‍സേദിനെയും മണിക്കൂറുകളുടെ ഇടവേളകള്‍ക്കിടയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു.
ഇപ്പോഴും അസ്‌റയുടെ പിതാവ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. വലിയ പരുക്കുകളൊന്നുമില്ലാതെയാണത്രേ അസ്‌റ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവിടെനിന്നും തലസ്ഥാനമായ ആങ്കാറയിലേയ്ക്ക് കൊണ്ടുപോയി നല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അസ്‌റയെ കണ്ടെത്തിയ അതേ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടുമണിക്കൂര്‍ നേരത്തെ തിരച്ചിലിനു ശേഷമാണ് സമീഹയെ കണ്ടെത്തിയത്. അല്‍പസമയത്തിനുശേഷം സമീഹയുടെ മാതാവ് ഗുല്‍സേദിനെയും പുറത്തെടുത്തു. കാര്യമായ പരിക്കില്ലാത്ത ഇരുവരെയും എര്‍ജിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. ഇപ്പോഴും തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണ്. ആയിരത്തിലേറെയാളുകളാണ് ഇവിടത്തെ ഭൂചലനത്തില്‍ മരിച്ചത്.


Click it and Unblock the Notifications