കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്‌സന്റെ മുന്‍ മാനേജര്‍ക്ക് തടവ്

  • By Nisha Bose
Google Oneindia Malayalam News

Jackson's manager
വാഷിങ്ടണ്‍: നികുതി തട്ടിപ്പ് കേസില്‍ മൈക്കിള്‍ ജാക്‌സന്റെ മുന്‍മാനേജര്‍ക്ക് തടവ്. ജാക്‌സന്റെ മാനേജറായിരുന്ന റെയ്‌മോണ്‍ ബെയ്‌നിനാണ് ഒന്നര വര്‍ഷത്തെ തടവും ഒന്നേ കാല്‍ കോടി രൂപ പിഴയും ലഭിച്ചത്. 2006-2008 വര്‍ഷത്തെ നികുതിയടയ്ക്കുന്നതില്‍ തട്ടിപ്പ് കാണിച്ചുവെന്നായിരുന്നു കേസ്.

ജാക്‌സന്റെ മാനേജറായിരുന്ന കാലത്ത് ബെയ്ന്‍ മാസം 15 ലക്ഷത്തോളം രൂപ സമ്പാദിക്കുന്നുണ്ടായിരുന്നുവെന്ന് ജഡ്ജി അലന്‍ കെ കണ്ടെത്തി. എന്നാല്‍ ഇത് മറച്ചു വച്ച് ഇവര്‍ നികുതിയടയ്ക്കുന്നതില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

യുഎസിലെ എല്ലാ പൗരന്‍മാര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. നികുതിവെട്ടിപ്പ് നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് നിയമം. 2009-2010 വര്‍ഷത്തെ നികുതി അടയ്ക്കാനുള്ള ഫയലും ബെയ്ന്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന എല്ലാ പൗരന്‍മാര്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കാനായി ബെയ്‌ന് കോടതി ഒന്നര വര്‍ഷത്തെ തടവ് വിധിക്കുകയായിരുന്നു. 2003ലാണ് ജാക്‌സണ്‍ ഇവരെ തന്റെ കമ്പനിയുടെ ചീഫ് ആയി നിയമിച്ചത്.

English summary
A judge on Tuesday spared Michael Jackson’s former general manager prison time after she tearfully blamed a failure to file her tax returns on being overwhelmed with handling the affairs of the pop superstar and her ailing mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X