ഒറ്റക്കുട്ടി നയം ചൈനയ്ക്ക് പാരയാകുന്നു

ഒറ്റക്കുട്ടി നയം പ്രാവര്‍ത്തികമായതോടെ വൃദ്ധജനസംഖ്യ കുടുകയും വൃദ്ധര്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുകയാണ്. സ്വന്തം മാതാപിതാക്കളെയും ഒപ്പം അവരുടെ മതാപിതാക്കളെയും സംരക്ഷിക്കാന്‍ ഒരു കുട്ടി മാത്രമേ ഉള്ളുവെന്നത് കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ക്കുകയാണത്രേ.
കുടുംബം നോക്കിനടത്താനുള്ള ചെലവുകള്‍ക്കായി ആളുകള്‍ നേട്ടോട്ടമോടുന്ന അവസ്ഥയും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പ്രായമായവര്‍ സംരക്ഷിക്കാന്‍ ആളുകളില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്യുകയാണെന്ന് പീപ്പിള്‍സ് ഡെയ്‌ലിയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അറുപതുകഴിഞ്ഞ ചൈനക്കാരില്‍ പകുതിയും ഇപ്പോള്‍ത്തന്നെ ഒറ്റയ്ക്കാണ് താമസം. തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ കൂടുതലാളുകള്‍ നഗരങ്ങളിലേക്ക് ജോലിതേടി പോകുന്നതും ഇതിനു കാരണമാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വൃദ്ധജനസംഖ്യ രാജ്യത്ത് ഇപ്പോള്‍ 17.80 കോടിയാണ്. അഞ്ചുവര്‍ഷത്തിനകം ഇത് 22.10 കോടിയായി ഉയരുമെന്നാണ് കണക്ക്. ജനസംഖ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് ചൈനയ്ക്ക്് 134 കോടി. ഒന്നിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയാണ് ചൈനയില്‍ സ്വീകരിക്കുന്നത്.












Click it and Unblock the Notifications