ഭക്ഷ്യപണപ്പെരുപ്പം 11.43ലെത്തി
ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം ഒക്ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ 11.43ലെത്തി. പരിപ്പുവര്‍ഗ്ഗങ്ങളിലും പാല്‍, പച്ചക്കറി എന്നിവയിലുമുണ്ടായ വര്‍ധനവാണ് കുതിപ്പിന് കാരണം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 10.6 ശതമാനം മാത്രമായിരുന്നു.
തുടര്‍ച്ചയായ 13ാം തവണയും നിരക്കുകളില്‍ വര്‍ധനവ് വരുത്തിയ റിസര്‍വ് ബാങ്ക് തീരുമാനത്തിനു തൊട്ടുപിറകെയാണ് ഭക്ഷ്യപണപ്പെരുപ്പത്തിന്റെ കണക്കും പുറത്തുവന്നത്.
തീര്‍ച്ചയായും വരുന്ന ആഴ്ചകളില്‍ ഭക്ഷ്യപെരുപ്പം മുന്നോട്ടുതന്നെയായിരിക്കുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നു ലഭിക്കുന്നത്. അതേ സമയംപണപ്പെരുപ്പം ഡിസംബറോടുകൂടി താഴാന്‍ തുടങ്ങുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
2012 മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പം ഏഴുശതമാനത്തില്‍ സ്ഥിരത കാണിച്ചാല്‍ അത് ഓഹരി വിപണിയെയും വ്യാവസായ വളര്‍ച്ചാനിരക്കിനെയും ഏറെ സഹായിക്കും.












Click it and Unblock the Notifications