കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കുഞ്ഞ് യുപിയില്‍ ജനിയ്ക്കുമോ?

  • By Lakshmi
Google Oneindia Malayalam News

Kids
ദില്ലി: വര്‍ധിച്ചുവരുന്ന ജനസംഖ്യം ലോകം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ആരോഗ്യം, വിദ്യാഭ്യാസം, വിഭശേഷി, തൊഴില്‍ തുടങ്ങി എല്ലാ മേഖലകളിലും ഞെരുക്കം അനുഭവപ്പെടും. ഇതിനൊന്നുമൊരു ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

ഒക്ടോബര്‍ 31ന് ലോകജനസംഖ്യ 700കോടി കടക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടല്‍. 2050ല്‍ ഇത് 930 കോടിയാകും. 2100ല്‍ 1000 കോടിയും. എന്നാല്‍ ഇപ്പോള്‍ കണക്കാക്കുന്ന ജനനനിരക്കില്‍ നേരിയ വര്‍ധന ഉണ്ടായാല്‍ അത് 1500 കോടി വരെയാകാംയുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

ഒക്ടോബറില്‍ ലോകജനസംഖ്യ 700 കോടി തികച്ചുകൊണ്ട് പിറക്കുന്ന കുഞ്ഞ് ഇന്ത്യയിലായിരിക്കും ജനിക്കുകയെന്നും സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലായിരിക്കുമത്രേ ഈ കുട്ടി ജനിയ്ക്കുക.

ഇത്രയും കൃത്യമായി ഇക്കാര്യം പറയാന്‍ കാരണം മറ്റൊന്നുമല്ല, കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ മിനിറ്റിലും 51 കുട്ടികള്‍ വീതം ജനിക്കുന്നുണ്ട്. ഇതില്‍ത്തന്നെ ഏറ്റവും കൂടിയ ജനനനിരക്ക് ഉത്തര്‍പ്രദേശിലാണ്. ഇവിടെ മിനിറ്റില്‍ 11 കുട്ടികള്‍ എന്നതോതിലാണ് ജനിക്കുന്നത്. അതിനാല്‍ത്തന്നെ ലോകജനസംഖ്യ 700 കോടി തികയ്ക്കുന്നകുഞ്ഞ് ഇവിടെ പിറക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ലോകത്ത് ഇപ്പോള്‍ത്തന്നെ 985ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നാണ് ലോകബാങ്കിന്റെ കണക്ക്. ഇക്കണക്കകിന് നോക്കിയാല്‍ ജനസംഖ്യ 700 കോടിയാകുമ്പോള്‍ എന്തുസംഭവിക്കുമെന്ന് ലോകം ആശങ്കയിലാണ്. വികസ്വര രാജ്യങ്ങളില്‍ കുടുംബാസൂത്രണ പദ്ധതികളിലുള്ള അഭാവവും ഇവയുടെ നടത്തിപ്പിലുള്ള അപാകതയുമാണ് ജനസംഖ്യാ വര്‍ധനവിന് കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആറു ദശകത്തിനുള്ളില്‍ ജനനനിരക്കില്‍ ഗണ്യമായ കുറവുണ്ടായെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഒരു സ്ത്രീക്ക് ശരാശരി ആറു കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതു 2.5 ആയി കുറഞ്ഞു. വികസിത രാജ്യങ്ങളില്‍് 1.7ഉം അവികസിത രാജ്യങ്ങളില്‍ 4.2ഉം ആണ് ഇതിന്റെ തോത്.

English summary
The world's 7 billionth person, who the UN says will be born on October 31, will join a population more aware than ever of the challenges of sustaining life on a crowded planet but no closer to a consensus about what to do about it,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X