ശ്രീ ശ്രീ രവിശങ്കറെ ആര്‍എസ്എസ് ഉപകരണമാക്കുന്നു

ജീവനകലയുടെ ആചാര്യന്‍ രാഷ്ട്രീയ സ്വയം സേവക് സംഘവുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കണമെന്നാണ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടത്. രാം ദേവിനെ ഇറക്കിയാണ് ആര്‍എസ്എസ് ആദ്യം കളിച്ചത്. അതു പൊട്ടിയപ്പോള്‍ അണ്ണാ ഹസാരയെ രംഗത്തിറക്കി. ഇപ്പോള്‍ രവിശങ്കറെ മുന്‍നിര്‍ത്തി കളിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഗുരുവിനെയും അണ്ണായെയും ഞാന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. ഈ കെണിയില്‍ നിന്ന് അവര്‍ പുറത്തുവരണം. സര്‍ക്കാറിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെല്ലാം തന്നെ ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഗൂഡാലോചനയില്‍ നിന്നു പിറക്കുന്നതാണ്.
മലേഗാവ്, അജ്മീര്‍ ദര്‍ഗ, ഹൈദരാബാദ്, സംജോധ എക്‌സ്പ്രസ് സ്‌ഫോടനങ്ങളില്‍ സംഘപരിവാരത്തിനുള്ള പങ്ക് വ്യക്തമാണ്. ഈ വിഷയത്തില്‍ നിന്നു ജനശ്രദ്ധമാറ്റുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങളാണെല്ലാം.












Click it and Unblock the Notifications