ടോയ്‌ലറ്റില്‍ ക്യാമറ; യുവാവ് പിടിയില്‍

ഒട്ടേറെ സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരി ടോയ്‌ലറ്റില്‍ ചെന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജീവനക്കാരി ഇതെടുത്ത് സ്ഥാപനത്തിന്റെ ഉടമയെ ഏല്‍പ്പിക്കുകയും ഉടമ ടൗണ്‍ നോര്‍ത്ത് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ഈ കെട്ടിടത്തില്‍ തന്നെയുള്ള ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഷഫീഖിന്റെയാണ് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ഇയാളെ പിടികൂടി. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത ഷഫീഖിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications