• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്കല്‍ സമ്മേളനത്തില്‍ സികെപിയെ തഴഞ്ഞു

  • By Lakshmi

കണ്ണൂര്‍: സിപിഎം സമ്മേളനത്തില്‍ സികെപി പത്മനാഭന് വിലക്ക്. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത് സികെപിയാണ്. ഇക്കാര്യത്തില്‍ പ്രഖ്യാപനവും പോസ്റ്റര്‍ പതിക്കലുമെല്ലാം കഴിഞ്ഞപ്പോള്‍ സികെപിയ്ക്ക് വിലക്ക് വന്നിരിക്കുകയാണ്. ഇദ്ദേഹത്തിന് പകരം പാര്‍ട്ടി പെട്ടെന്ന് തന്നെ പകരക്കാരനെ തീരുമാനിക്കുകയും ചെയ്തു.

ഒക്ടോബര്‍ 24ന് തിങ്കളാഴ്ചയാണ് പൊതുസമ്മേലം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മുന്‍ എംപിയായ ടി ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് സമ്മേളനം ദീപാവലി ദിനമായ ബുധനാഴ്ചയിലേയ്ക്ക് മാറ്റി. ഇക്കാര്യം സികെപിയെ അറിയിക്കുകയും ചെയ്തിരുന്നുവത്രേ.

പക്ഷേ ബുധനാഴ്ച സമ്മേളനം നടന്നപ്പോള്‍ ഉത്ഘാടകനായത് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ പി കരുണാകരനാണ്. സികെപിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തില്ലെന്നാണ് വിവരം. എന്നാല്‍ ബുധനാഴ്ച മറ്റൊരു പരിപാടിയുള്ളതിനാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സികെപി അറിയിച്ചതിനാലാണ് പി.കരുണാകരനെ ക്ഷണിച്ചതെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു.

പാര്‍ട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയനായി ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട സികെപി പത്മനാഭനെ പൊതുസമ്മേളനത്തിന്റെ ഉത്ഘാടകനായി ക്ഷണിച്ചത് പെരിങ്ങോം എരിയാ കമ്മിറ്റി അംഗമാണ്. എന്നാല്‍ സികെപിയെ ഉത്ഘാടകനായി ക്ഷണിച്ചത് ശരിയായില്ലെന്ന നിലപാടായിരുന്നു ജില്ലാ നേതൃത്വത്തിന്.

പാര്‍ട്ടി നടപടിയെടുത്ത ഒരാളെ പൊതുസമ്മേളനത്തിന്റെ ഉത്ഘാടകനാക്കിയതിന് ഈ ഏരിയാകമ്മിറ്റി അംഗത്തിന് താക്കീത് ലഭിക്കുകയും ചെയ്തു. എന്നിട്ടും സമ്മേളന പ്രചാരണ നടപടികള്‍ മുടക്കമില്ലാതെ നടന്നു.

ഇതിനിടയിലാണ് ഗോവിന്ദന്റെ മരണവും സമ്മേളനം മാറ്റിവെയ്ക്കലും നടന്നത്. ഇതിനിടെ ഉത്ഘാടകനെ മാറ്റാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് സൂചന. ബുധനാഴ്ച സമ്മേളനം നടക്കുമ്പോഴേയ്ക്കും നേരത്തേ സികെപിയെ ഉത്ഘാടകനായി തീരുമാനിച്ചപ്പോള്‍ സ്ഥാപിച്ച പോസ്റ്ററുകളെല്ലാം മാറ്റുകയും ചെയ്തിരുന്നു.

English summary
CPM ignored its former state leader CKP Padmanabhan who were faced disciplinary action in its local aria meeting at Kannur district,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more