Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ച സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു

Alappuzha
ആലപ്പുഴ: സ്‌കൂട്ടര്‍ മോഷ്ടിച്ച ശേഷം അത് വീട്ടുമുറ്റത്ത് കുഴിച്ചിട്ടയാള്‍ കുടുങ്ങി. ആര്യാട് പഞ്ചായത്തിലാണ് സംഭവം. പൂങ്കാവ് പുതുവല്‍ വീട്ടില്‍ ഷാജി(45)യാണ് പൊലീസ് കസ്്റ്റഡിയിലായത്. ഒരു വര്‍ഷം മുന്‍പ് ഈ പ്രദേശത്ത് നിന്ന് രണ്ട് സ്‌കൂട്ടറുകള്‍ മോഷണം പോയിരുന്നു.

ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള കനാലിലാണ് ആദ്യം സ്‌കൂട്ടര്‍ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ഇവിടെ അറ്റകുറ്റപണികള്‍ നടക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയ ഇയാള്‍ ഇവിടെ നിന്ന് സ്‌കൂട്ടര്‍ മാറ്റി വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. ഇത് ഇയാളുടെ അയല്‍ക്കാരനായ യുവാവ് കണ്ടു. എന്നാല്‍ ഈ വിവരം പുറത്തുപറയരുതെന്ന് ഇയാള്‍ യുവാവിനെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ബുധനാഴ്ച രാവിലെ യുവാവ് നാട്ടുകാരെ വിളിച്ചു കൂട്ടി മുറ്റത്ത് കുഴിച്ചിട്ടിരുന്ന സ്‌കൂട്ടര്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഷാജിയെ കസ്റ്റഡിയിലെടുത്തു. മോഷണത്തില്‍ പങ്കാളിയായ ഇയാളുടെ മകന്‍ സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. സൈക്കിള്‍ മോഷ്ടിച്ച് കേസില്‍ മുന്‍പ് പൊലീസ് ഇയാളുടെ മകനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+