മകന്റെ കാര്യം മകന്‍ നോക്കിക്കൊള്ളും: വിഎസ്

ഐഎച്ച്ആര്‍ഡി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് മകന്‍ വി.എ. അരുണ്‍ കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിഎസ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അന്തരിച്ച സാഹിത്യകാരന്‍ കാക്കനാടന്റെ വസതിയിലെത്തിയപ്പോഴാണ് വിഎസ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്ത്. കഴിഞ്ഞ ദിവസം മകനെതിരെയുള്ള ആരോപണങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വിഎസ് നിര്‍ദ്ദേശിച്ചിരുന്നു.
അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നു സസ്‌പെന്‍ഡ് ചെയ്ത് ഉന്നതതല വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനിച്ചത് ബുധനാഴ്ചയാണ്. അരുണിനെതിരായ വിവിധ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘത്തിനു തന്നെ രൂപം കൊടുക്കാനാണ് തീരുമാനം.
സസ്‌പെന്‍ഷന്‍ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കും. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുബ്രഹ്മണ്യത്തിനെയും സസ്‌പെന്‍ഡ് ചെയ്യും. ഡോക്ടര്‍ സുബ്രഹ്മണ്യവും അരുണ്‍കുമാറും ഐഎച്ച്ആര്‍ഡിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയതായി അക്കൌണ്ടന്റ് ജനറലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസ സെക്രട്ടറിക്ക് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ ചുമതല നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications