സഹയാത്രികയെ കടന്നുപിടിച്ച വിദ്യാര്‍ഥി പിടിയില്‍
ചെങ്ങന്നൂര്‍: തീവണ്ടിയില്‍ സഹയാത്രികയെ കടന്നുപിടിച്ച പോളിടെക്‌നിക് വിദ്യാര്‍ഥിയെ ആര്‍പിഎഫും യാത്രക്കാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്തന്. ചെങ്ങന്നൂര്‍ സ്വദേശിയായ റിനു ബി ഭാനു(21)ആണ് പിടിയിലായത്.
ചങ്ങനാശേരി സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് റിനു കയറിപ്പിടിച്ചത്. കോട്ടയത്തു പോളി ടെക്‌നിക് വിദ്യാര്‍ഥിയായ റിനു കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍നിന്നും, പെണ്‍കുട്ടിയും കുടുംബവും ചങ്ങനാശേരിയില്‍നിന്നുമാണ് കോട്ടയം കായംകുളം പാസഞ്ചര്‍ തീവണ്ടിയില്‍ കയറിയത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. തീവണ്ടി ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയശേഷം വീണ്ടും നീങ്ങിത്തുടങ്ങവേ റിനു യുവതിയെ കടന്നുപിടിച്ചശേഷം പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു. പുറത്തിറങ്ങി ആര്‍പിഎഫ് ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. അപ്പോഴേക്കും റിനു സ്‌റ്റേഷന്റെ പിന്‍ഭാഗത്തെ മതില്‍ ചാടി റോഡിലെത്തിയിരുന്നു.
പിന്നാലെ എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. റിനു മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റയില്‍വേ നിയമപ്രകാരം കേസെടുത്തശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications