കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിന്റെ മാലാഖ അഴിക്കുള്ളിലായി

Google Oneindia Malayalam News

Alfredo
ബ്യൂണസ്‌ഐറിസ്: 1976 മുതല്‍ 1983വരെയുളള സൈനിക ഭരണകാലത്ത് അര്‍ജന്റീനയില്‍ കൊടുംക്രൂരതകള്‍ അഴിച്ചുവിട്ട നാവിക ഉദ്യോഗസ്ഥന്‍ ആല്‍ഫ്രെഡോ അസ്റ്റിസിന് ജീവപര്യന്തം.

'മരണത്തിന്റെ മാലാഖ'യെന്നറിയപ്പെട്ടിരുന്ന ആല്‍ഫ്രെഡോ ഒരു ചാരന്‍ കൂടിയായിരുന്നു. രണ്ട് കന്യാസ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചുകൊന്നതോടെ ഇയാള്‍ കുപ്രസിദ്ധനായി. ഒരു മാധ്യമപ്രവര്‍ത്തകനെയും മൂന്നോളം മനുഷ്യാവകാശപ്രവര്‍ത്തരെയും കൊന്നൊടുക്കിയ കേസിലും ഇയാള്‍ പ്രതിയാണ്.

1977 ഡിസംബര്‍ മാസം അപ്രത്യക്ഷരായ ആലിസ് ഡെമോണ്‍, ലിയോണി ഡുഗ്വറ്റ് എന്നീ കന്യാസ്ത്രീകളുടെ തിരോധാനകേസുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് കോടതിയും ഇയാള്‍ക്കെതിരേ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കുറ്റവാളിയായ ഇയാളെ കൈമാറാന്‍ ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും അര്‍ജന്റീനയിലെ പരമോന്നത കോടതി തള്ളികളഞ്ഞു. ഒരു സാധാരണ കുറ്റവാളിയല്ലാത്തതായിരുന്നു കാരണം. രാജ്യത്തെ ആയിരക്കണക്കിനു കൊലപാതകകേസുകളില്‍ പ്രതിയാണ് ഇയാള്‍. ആല്‍ഫ്രഡോയ്‌ക്കെതിരേ ഇനിയും പതിനേഴോളം കേസുകളാണുള്ളത്.

English summary
Former Argentine naval officer Alfredo Astiz has been jailed.
 Astiz - known as the "Blonde Angel of Death" - was found guilty of torture, murder and forced disappearance during military rule in 1976-83.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X