കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ നിധി:യുഎസ് കമ്പനിയുടെ വാദം തള്ളി

  • By Nisha Bose
Google Oneindia Malayalam News

വാഷിംങ്ടണ്‍: വന്‍ നിധി ശേഖരവുമായി 1708 ജൂണ്‍ 8ന് കൊളംബിയയുടെ വടക്കന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിയ്ക്കുന്നില്ല. കപ്പല്‍ കണ്ടെത്തിയ അമേരിക്കന്‍ കമ്പനിയായ സീ സെര്‍ച്ച് ആംദ(എസ്എസ്എ) കൊളംബിയയ്ക്ക് എതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച വാഷിംങ്ടണ്‍ കോടതി തള്ളി.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിധിശേഖരം കണ്ടുപിടിയ്ക്കാനായി കൊളംബിയ തങ്ങളുമായി കരാറുണ്ടാക്കിയിരുന്നുവെന്നും എന്നാല്‍ അവര്‍ അത് ലംഘിച്ചുവെന്നും കാണിച്ചാണ് എസ്എസ്എ കോടതിയിലെത്തിയത്. നഷ്ടപരിഹാരമായി തങ്ങള്‍ക്ക് 1700 കോടി രൂപ വേണമെന്നാണ് കമ്പനി വാദിച്ചത്. എന്നാല്‍ ഇത്തരമൊരു കരാര്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതിനാല്‍ എസ്എസ്എയുടെ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു.

തീരുമാനത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് യുഎസിലെ കൊളംബിയന്‍ സ്ഥാനപതി ഗബ്രിയേല്‍ സില്‍വ പറഞ്ഞു. ഏതാണ്ട് 20 വര്‍ഷത്തോളമായി ഈ പ്രശനം തുടങ്ങിയിട്ട്. 20 വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ അംബാസിഡര്‍ ആയിരുന്ന കാലത്തു തന്നെ എസ്എസ്എ ഈ കേസുമായി കോടതിയിലെത്തിയിരുന്നു. എന്നാല്‍ ഈ വിധിയോടെ അവരുടെ വാദം പൊളിഞ്ഞിരിക്കുകയാണ്-ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയേല്‍ പറഞ്ഞു.

English summary
A Washington court on Tuesday dismissed a lawsuit from a U.S. company seeking multibillion-dollar compensation from Colombia over rights to the Spanish gold ship "San Jose," which sank off the coast of Colombia in 1708.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X