യൂറോപ്യന്‍ ഉച്ചകോടി, മൂന്നു കാര്യങ്ങളില്‍ ധാരണ

കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന ഗ്രീസിനുവേണ്ടി പകുതി നഷ്ടം സഹിക്കാന്‍ ബാങ്കുകള്‍ തയ്യാറായതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബുധനാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ ഏറ്റവും പ്രതിസന്ധിയുണ്ടാക്കിയ വിഷയത്തിന് ഇതോടെ പരിഹാരമായി.
ഒരു വന്‍ പ്രതിസന്ധിയില്‍ നിന്ന് യൂറോപ്യന്‍ ബാങ്കുകളെ രക്ഷിക്കാനും ഈ തീരുമാനം കൊണ്ട് സാധിച്ചു. കൂടാതെ സാമ്പത്തിക ഉത്തേജകപാക്കേജുകളുടെ കാര്യത്തില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് ഇതോടെ പ്രസക്തിയില്ലാതായി. കാരണം പകുതി നഷ്ടം സ്വകാര്യ നിക്ഷേപസ്ഥാപനങ്ങള്‍ സഹിക്കുന്നതിലൂടെ ഉത്തേജകപാക്കേജിന്റെ അമിത ഭാരം അംഗരാജ്യങ്ങള്‍ക്കുണ്ടാവില്ല.
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വകാര്യമേഖലയിലെ നിക്ഷേപകര്‍ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ മൂന്നു കാര്യങ്ങള്‍ക്കുള്ള ഉത്തരമാണ് ലഭിച്ചത്. യൂറോപ്യന്‍ മേഖലയില്‍ നിന്ന് ഇത്തരമൊരു പിന്തുണ ലഭിച്ചതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications