യൂറോയും വിപണികളും തിളങ്ങി

ജര്‍മന്‍ ഓഹരി വിപണിയായ ഡാക്‌സ് 321.77 പോയിന്റാണ് നേട്ടമുണ്ടാക്കിയത്. അമേരിക്കന്‍ എക്‌സ്‌ചേഞ്ചായ ഡൗജോണ്‍സ് 339.51 പോയിന്റ് മുന്നോട്ടു കയറി. അതേ സമയം ബ്രെന്റ് ക്രൂഡിനും യൂറോയ്ക്കും ഓഹരി വിപണികളെ പോലെ നേട്ടത്തില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. എങ്കിലും മുന്നോട്ടുകുതിക്കാനുള്ള കരുത്തുകാണിച്ചത് ശുഭസൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയില്‍ വലിയ കുതിപ്പുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നാണ് എയ്ഞ്ചല്‍ പോലുള്ള ബ്രോക്കിങ് സ്ഥാപനങ്ങളുടെ നിഗമം. അമേരിക്കയും യൂറോപ്പും ആഗോള സാമ്പത്തികമേഖലയില്‍ അങ്കലാപ്പുകള്‍ സൃഷ്ടിക്കുന്ന നിലപാടുകള്‍ തുടരാനാണ് സാധ്യത.
പക്ഷേ, തകര്‍ന്നു തരിപ്പണമായി പോയേക്കാവുന്ന യൂറോപ്യന്‍ ബാങ്കുകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഉടമ്പടി കൊണ്ടു സാധിച്ചു. താല്‍ക്കാലികമായ സമാധാനം മാത്രമാണ് യൂറോപ്യന്‍ പ്രതിസന്ധിക്കുണ്ടായിട്ടുള്ളത്. അത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ്. ശാശ്വത പരിഹാരം കാണാനുള്ള സ്ഥിരം പാക്കേജിനോട് പല പ്രമുഖ രാജ്യങ്ങള്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണ്.
വെള്ളിയാഴ്ച ശ്രദ്ധിക്കേണ്ട ഓഹരികള്‍: ഐഎഫ്‌സിഐ. ഇപ്പോള്‍ 31.10 വിലയുള്ള ഈ ഓഹരി 29, 30 ലെവലുകളില്‍ വാങ്ങുന്നതില്‍ തെറ്റില്ല. 38-40 ലെവലില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റൊഴിവാക്കാന്‍ സാധിക്കും.
എന്‍ഐഐടി: ആറുമാസത്തേക്ക് പറ്റിയ ഏറ്റവും നല്ല നിക്ഷേപമാണിത്. ഇപ്പോള്‍ 47.50 വിലയുള്ള ഓഹരിയില്‍ നിന്നും 25 ശതമാനത്തിലേറെ തിരിച്ചുവരവ് പ്രതീക്ഷിക്കാം.












Click it and Unblock the Notifications