Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ കുതിപ്പ്,എയര്‍ടെല്ലിന് നൈജീരിയന്‍ ഭീഷണി

Sensexbull
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. മുംബൈ ഓഹരി സൂചിക വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ 600 പോയിന്റും നിഫ്റ്റി 200ഓളം പോയിന്റും മുന്നോട്ടുകുതിച്ചു. ആഭ്യന്തര വിപണിയിലെയും ആഗോളവിപണിയിലെയും അനുകൂല വാര്‍ത്തകളാണ് ദീപാവലിക്കുശേഷമുള്ള വിപണിയില്‍ പച്ചക്കത്തിച്ചത്.

വിപണിയെ അല്‍പ്പമെങ്കിലും പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നാണ്. രാജ്യത്തെ സര്‍വീസുകളുടെ ഗുണമേന്മ വര്‍ധിപ്പിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി കഴിഞ്ഞു. ഇതോടെ നാലുശതമാനത്തോടെ നേട്ടമുണ്ടാക്കിയിരുന്ന ഭാരതി എയര്‍ടെല്‍ ഓഹരി വില താഴോട്ടിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.
മെറ്റല്‍ ഓഹരികളാണ് വെള്ളിയാഴ്ച മികച്ച പ്രകടനം നടത്തുന്നത്. ഹിന്‍ഡാല്‍കോയും സ്‌റ്റെര്‍ലൈറ്റും ഒമ്പതുശതമാനത്തോളം വളര്‍ച്ച നേടി. അതുപോലെ എണ്ണകമ്പനികള്‍ക്കും പ്രമുഖ ബാങ്കുകള്‍ക്കും നല്ല ദിവസമാണ്. എച്ച്പിസിഎല്‍, ഐസിഐസിഐ, എസ്ബിഐ ഓഹരികള്‍ നേട്ടത്തിലാണ്.

കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 167ല്‍ വ്യാപാരം തുടങ്ങിയ ഓഹരി 183 വരെ ഉയര്‍ന്നതിനുശേഷം 178.40ല്‍ വില്‍പ്പന തുടരുകയാണ്. എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ കമ്പനികള്‍ക്കും ഏഴുശതമാനത്തിലേറെ നേട്ടമുണ്ടാക്കാനായി. ലൂപിന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇന്ത്യ ബുള്‍ഫിന്‍സര്‍വീസസ്, ഗീതാഞ്ജലി ഓഹരികള്‍ നേരിയ നഷ്ടത്തിലാണ് നീങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+