വഡോദരം: ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ട്രാക്ടറും ട്രക്കും കൂട്ടിമുട്ടി 19 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോദ്ര താലൂക്കിലെ വെഗന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
തൊട്ടടുത്തുള്ള പ്രദേശത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്ന ട്രാക്ടറിലെ യാത്രക്കാരാണ് മരിച്ചതില്‍ അധികവും. എതിര്‍ ദിശയില്‍ നിന്ന് അതിവേഗം വരികയായിരുന്ന ട്രക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് ഗോദ്ര പോലിസ് ഇന്‍സ്‌പെക്ടര്‍ ജെ എച്ച് പാണ്ഡ്യ അറിയിച്ചു.
ട്രാക്ടറില്‍ സഞ്ചരിച്ചിരുന്ന 19 പേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ 20 ഓളം പേരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Nineteen people were killed and 20 others injured in a head-on collision between a tractor and a truck in Gujarat's Panchmahal district, police said today. The incident occurred late last night near Veganpur village of Godhra taluka when a tractor, carrying devotees, was hit by a speeding truck coming from the opposite direction, police inspector, Godhra, J H Pandya said.