അദ്വാനിയുടെ യാത്രാ റൂട്ടില്‍ ബോംബ്

അദ്വാനിയുടെ രഥയാത്ര കടന്നു പോവുന്നതിന്റെ മുന്നോടിയായി നടത്തിയ സുരക്ഷാപരിശോധനയിലാണ് പൈപ്പ് ബോംബുകള്‍ കണ്ടെടുത്തത്. നെഹ്‌റു എന്നു പേരുള്ള ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അദ്വാനിയുടെ യാത്രയില്‍ ചെറിയ മാറ്റം വരുത്തി തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സ്വീകരണ സ്ഥലത്തേക്ക് മറ്റൊരു റൂട്ടിലൂടെയാണ് അദ്വാനി യാത്രയായത്.
ഇസെഡ് കാറ്റഗറിയുള്ള അദ്വാനിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നവര്‍ക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടക്കുകയാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും യുപിഎ സര്‍ക്കാറിന്റെ അഴിമതികളെ തുറന്നുകാണിക്കാനുമാണ് ചേതന യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ജയപ്രകാശ് നാരായണന്റെ ജന്മനാടായ സിതാബ്ദിയാറയില്‍ നിന്നാരംഭിച്ച യാത്ര നവംബര്‍ 20ന് ദില്ലിയിലെ രാംലീല മൈതാനത്ത് സമാപിക്കും.












Click it and Unblock the Notifications