ഇ അഹമ്മദ് ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കും

കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളനുസരിച്ച് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും മുസ്‌ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയും രണ്ടു പാര്‍ട്ടികളാണ്. സ്‌റ്റേറ്റ് ലീഗിന്റെ സ്ഥാനാര്‍ഥികളായി പാര്‍ട്ടി ചിഹ്നമായ കോണി അടയാളത്തില്‍ മല്‍സരിച്ച് ജയിച്ചാണ് ഇ അഹമ്മദും ഇടി മുഹമ്മദ് ബഷീറും എംപിമാരായത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം ഒരാള്‍ക്ക് ഒരേ സമയം രണ്ടു പാര്‍ട്ടികളില്‍ അംഗമായിരിക്കാന്‍ പാടില്ല. കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ലോകസഭാ അംഗമായിരിക്കെ അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് തമിഴ്‌നാട് ഘടകം എം ജി ദാവൂദ് മിയാന്‍ ഖാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ഭാഗമാണ് സ്റ്റേറ്റ് ലീഗ് എന്ന അഹമ്മദിന്റെ വാദം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിട്ടില്ല. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടിസിന് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സമയ പരിധി കഴിഞ്ഞതിനാല്‍ അഹമ്മദ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയോ അല്ലെങ്കില്‍ ഇരുലീഗുകളെയും ലയിച്ചതായി പ്രഖ്യാപിക്കുകയോ വേണ്ടി വരും.ലയിക്കുത്തിന് സെപ്തംബറില്‍ തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications