ഗണേഷിനെതിരെ കേസെടുക്കണം: കൊടിയേരി

മന്ത്രിയായതു കൊണ്ടുമാത്രം കുറ്റം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഖേദം പ്രകടനം കൊണ്ട് മാത്രം ഗണേഷിന് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല. ഗണേഷിനെ സംരക്ഷിയ്ക്കുന്ന ചാണ്ടിയുടെ നിലപാട് അപലനീയമാണ്. ഗണേഷിന്റെ പ്രസംഗത്തെ തുടര്‍ന്ന് നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണെന്നും കൊടിയേരി പറഞ്ഞു. എത്രയും വേഗം ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.
വാളകം സംഭവവുമായി ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസംഗത്തിലൂടെ വ്യക്തമായിരിക്കുന്നത്. അന്വേഷണം ബാലകൃഷ്ണപിള്ളക്കെതിരെയും ഗണേഷ്‌കുമാറിനെതിരെയും തിരിയുന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിഎസിനെതിരെ പരാമര്‍ശനം ടത്തിയതില്‍ ഗണേഷിന് യാതൊരു കുറ്റബോധവും ഉള്ളതായി താന്‍ കരുതുന്നില്ലെന്നും കൊടിയേരി പറഞ്ഞു.
വിഎസ് അച്യുതാനന്ദനു കാമഭ്രാന്താണെന്നും കുറച്ചു നാളായി അച്യുതാനന്ദനു ഞരമ്പുരോഗമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പത്തനാപുരത്തു യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍. വെള്ളിയാഴ്ച നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു. ഗണേഷിനെ സഭയില്‍ നിന്നും പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.












Click it and Unblock the Notifications