പിള്ളയുടെ ബന്ധുവിന്റെ ബസ് ആക്രമിച്ചു

സിപിഎം പ്രവര്‍ത്തകരാണു സംഭവത്തിനു പിന്നിലെന്നാണു സൂചന. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ അപമാനകരമായ പ്രയോഗത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തുന്നതിനിടെയാണ് മുണ്ടക്കയത്ത് ബസിന് നേര്‍ക്ക് ആക്രമണമുണ്ടായത്.
പത്തനാപുരത്ത് വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍, വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിഎസിനെതിരായ പ്രയോഗം അതിരുവിട്ടതാണെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഗണേഷിന്റെ പ്രയോഗത്തില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി.
എന്നാല്‍ മാപ്പുപറച്ചില്‍ കൊണ്ടു തീരുന്ന പ്രശ്‌നമല്ല ഇതെന്നും ഗണേഷിനെതിരെ ഇക്കാര്യത്തില്‍ കേസെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications