എനിയ്ക്ക് നാക്കുപിഴച്ചു: ഗണേഷ് കുമാര്‍

തനിയ്ക്ക് വിഎസിനോട് വൈരാഗ്യബുദ്ധിയില്ല. അദ്ദേഹത്തിന്റെ പ്രായത്തെ ഞാന്‍ മാനിക്കുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് പറയാന്‍ എനിയ്ക്ക് മടിയില്ല. പക്ഷേ അച്ഛനെ അധിക്ഷേപിക്കുന്നത് എത്രനാള്‍ കേട്ടുനില്‍ക്കും-ഗണേഷ് ചോദിച്ചു.
വി.എസ് അച്യുതാനന്ദനു കാമഭ്രാന്താണെന്നും കുറച്ചു നാളായി അച്യുതാനന്ദനു ഞരമ്പുരോഗമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പത്തനാപുരത്തു യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍. വെള്ളിയാഴ്ച നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു. ഗണേഷിനെ സഭയില്‍ നിന്നും പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഡിവൈഎഫ്‌ഐയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഗണേഷിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications