ഗണേഷ്: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഇതുസംബന്ധിച്ച് ഗണേഷ്‌കുമാര്‍ സഭയില്‍ പ്രസ്താവന നടത്തും. സര്‍ക്കാരിന്റെ അഭിപ്രായമല്ല ഗണേഷ് പറഞ്ഞത്- അദ്ദേഹം വ്യക്തമാക്കി.
ഗണേഷിന്റെ പ്രസ്താവന ഇപ്പോള്‍ തന്നെ വിവാദമായിക്കഴിഞ്ഞെന്നും എല്ലാ കോണുകളില്‍ നിന്നും അതിനെതിരെ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഖേദപ്രകടനത്തില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷ ഉപനേതാവ് ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സര്‍ക്കാരിന് വേണ്ടി ഖേദം പ്രകടിപ്പിച്ചതിനാല്‍ മറ്റ് കാര്യങ്ങളിലേയ്ക്ക് കടക്കാമെന്ന സ്പീക്കറുടെ നിര്‍ദേശം അവഗണിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ കൂട്ടത്തോടെ എഴുന്നേറ്റുനിന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.
മുമ്പ് 'പഞ്ചാബ് മോഡല്‍' പ്രസംഗം നടത്തിയതിന് ഗണേഷിന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ ഗണേഷിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സഭയ്ക്കു പുറത്തു നടന്ന ഒരു കാര്യത്തിനു നിയമസഭയില്‍ നിന്നു മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നു സ്പീക്കര്‍ അറിയിച്ചു.
ഗണേഷിന്റെ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് ഇടതുപക്ഷം ഹര്‍ത്താല്‍ ആചരിക്കുകയാണ്. വി.എസ്. അച്യുതാനന്ദനു കാമഭ്രാന്താണെന്നും കുറച്ചു നാളായി അച്യുതാനന്ദനു ഞരമ്പുരോഗമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പത്തനാപുരത്തു യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍.












Click it and Unblock the Notifications