Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിന്റെ പ്രസംഗം പരിശോധിക്കും: ഡിജിപി

Jacob Punnuse
കണ്ണൂര്‍: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നോ എന്ന് അന്വേഷിക്കുമെന്നും വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും എ.കെ ബാലന്‍ എംഎല്‍എയ്ക്കുമെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനുമെതിരെ പൊലീസില്‍ പരാതി ലഭിച്ചു.

സിപിഐ പത്തനാപുരം മണ്ഡലം ഭാരവാഹികളാണ് പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വിഎസിന് കാമഭ്രാന്താണെന്നും ഞരമ്പുരോഗമാണെന്നുമാണ് ഗണേഷ് പത്തനാപുരത്ത് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചത്.

ബാലനെ ജാതിപറഞ്ഞ് അപമാനിച്ചുവെന്നാണ് ജോര്‍ജ്ജിനെതിരായ ആരോപണം. ബാലന്‍ പട്ടികജാതിക്കാരനാണെന്നതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ലെന്ന പിസി ജോര്‍ജ്ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഗണേഷ് വിവാദപ്രസംഗം നടത്തിയ അതേ വേദിയിലായിരുന്നു പിസിയുടെയും പ്രസംഗം.

ഇതിന് പിന്നാലെ പിസി ജോര്‍ജ്ജ് വിഎസിന്റെ ഈ പ്രായത്തില്‍ ഗണേഷ് ഇങ്ങനെ പറഞ്ഞത് ശരിയായില്ലെന്നും വിഎസ് ചെറുപ്പക്കാരനായിരുന്നുവെങ്കില്‍ പറഞ്ഞത് ശരിയാകുമായിരുന്നുവെന്നും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+