ഗണേഷിന് പിതൃത്വ ദോഷം:ബിജു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി ഗണേഷ് കുമാറിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി ബിജു. തെറ്റ് ഗണേഷ് കുമാറിന്റേതല്ലെന്നും പിതൃത്വ ദോഷമാണ് ഇതിന് കാരണമെന്നുമാണ് ബിജു പറഞ്ഞത്. വിഎസിനെ അസഭ്യം പറഞ്ഞ ഗണേഷ് കുമാറും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും പുറത്തിറങ്ങിയാല്‍ തല്ലി പല്ലു കൊഴിയ്മെന്നും ബിജു പറഞ്ഞു.
വിഎസ് അച്യുതാനന്ദനു കാമഭ്രാന്താണെന്നും കുറച്ചു നാളായി അച്യുതാനന്ദനു ഞരമ്പുരോഗമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പത്തനാപുരത്തു യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍. വെള്ളിയാഴ്ച നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു. സംഭവത്തില്‍ ഗണേഷ് മാപ്പു പറഞ്ഞെങ്കിലും ഗണേഷിനെ സഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.












Click it and Unblock the Notifications