വിഎസിന്റെ അംഗവിക്ഷേപം ശരിയല്ല: ജോര്‍ജ്ജ്

വ്യാഴാഴ്ച പത്തനാപുരത്തെ ജനങ്ങളുടെ കയ്യടിയും നിലപാടും ഞാന്‍ നേരിട്ട് കണ്ടതാണ്. ആ പ്രതികരണം കണ്ടപ്പോള്‍ വി.എസ്സിന്റെ പ്രായം ചെറുപ്പമായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പറയേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് എനിക്കുള്ളത്- ജോര്‍ജ് പറഞ്ഞു.
എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ച് ഗണേഷ് പറഞ്ഞത് തെറ്റാണെന്ന് എല്ലാവരും സമ്മതിക്കുന്നു. അത് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ്. പ്രശ്‌നം അവിടെ തീര്‍ന്നതാണ്. പിന്നെയും പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു- ജോര്‍ജ്ജ് ആരോപിച്ചു.
നിയമസഭയിലെ വി.എസ്.അച്യുതാനന്ദന്റെ ഭാഷയും അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളും ആംഗ്യവിക്ഷേപങ്ങളും ശരിയല്ല. അക്കാര്യത്തില്‍ വി.എസ്സും ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പേരക്കുട്ടികളാകാന്‍ പ്രായമുള്ളവര്‍ സഭയിലുണ്ട്. അവര്‍ക്കൊക്കെ മാതൃകയാകുന്ന രീതിയിലാണ് പെരുമാറേണ്ടത്-ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications