വിഎസിന് കാമഭ്രാന്തെന്ന്, ഹര്‍ത്താല്‍ തുടങ്ങി

ഒരു പ്രായം കുറഞ്ഞാല്‍ പറ്റാത്ത കാര്യത്തെ കുറിച്ച് നഷ്ടം തോന്നും അതാണ് ഞരമ്പ് രോഗം. ആരെയും കള്ളനെന്നു വിളിക്കുന്ന വിഎസിന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളത്. അച്ഛനും മകനും നടത്തിയ അഴിമതികള്‍ അന്വേഷിക്കണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടി വരും.
വാളകം കേസില്‍ കള്ളവെടിവെക്കാന്‍ പോയ അധ്യാപകന് ഓശാന പാടുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. അച്യുതാനന്ദന്‍ കരയുന്ന ദിവസം വരും. മകന്‍ ഉടന്‍ ജയിലിലാവും-വിഎസ് അച്യുതാനന്ദനും പാര്‍ട്ടിക്കുമെതിരേ പത്തനാപുരത്ത് നടന്ന യുഡിഎഫ് യോഗത്തില്‍ മുന്‍ സിനിമാതാരം വിളിച്ചുപറഞ്ഞ കാര്യങ്ങളെല്ലാം വിവാദമായി കൊണ്ടിരിക്കുകയാണ്.
ഗണേഷ്‌കുമാറിനെതിരേ ഇടതുയുവജന, വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഗണേഷ് കുമാറിന്റെ കോലം കത്തിക്കുകയാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിഎസിനെതിരേ തെറി അഭിഷേകം നടത്തിയ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.












Click it and Unblock the Notifications