കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്‌സണ്‍ അന്തരിച്ചവരില്‍ ഏറ്റവും സമ്പന്നന്‍

  • By Nisha Bose
Google Oneindia Malayalam News

 Michael Jackson
ന്യൂയോര്‍ക്ക്: മൈക്കിള്‍ ജാക്‌സണ്‍ ജീവിച്ചിരിക്കുന്നില്ലായിരിക്കാം എന്നാല്‍ അദ്ദേഹം ഇന്നും പണമുണ്ടാക്കി കൊണ്ടിരിക്കുന്നു. അന്തരിച്ച സെലിബ്രിറ്റികളില്‍ ഏറ്റവും സമ്പന്നന്‍ ജാക്‌സണാണെന്നാണ് ഫോബ്‌സ് മാസിക പുറത്തുവിട്ട സര്‍വ്വേയില്‍ പറയുന്നത്. ഇതനുസരിച്ച് ഈ വര്‍ഷം ഏതാണ്ട് 17 കോടി രൂപയാണ് ജാക്‌സന്റെ വരുമാനം.

മരിച്ചവരെ മാത്രമല്ല, ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുത്താലും ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന രണ്ടാമത്തെ പോപ് താരമാണ് ജാക്‌സണ്‍.

എല്‍വിസ് ആണ് അന്തരിച്ച സമ്പന്നരുടെ ലിസ്റ്റിലെ രണ്ടാമന്‍. 5.5 കോടി രൂപയാണ് എല്‍വിസിന്റെ സമ്പാദ്യം. പ്രശസ്ത നടി മെര്‍ലിന്‍ മണ്‍റോ ആണ് മൂന്നാം സ്ഥാനത്ത്. 2.7 കോടി രൂപയാണ് ഇവരുടെ ആസ്തി.

ഒക്ടോബര്‍ 2010 മുതല്‍ ഒക്ടോബര്‍ 2011 വരെയുള്ള സമ്പാദ്യമാണ് സര്‍വ്വേയ്ക്കായി കണക്കിലെടുത്തത്. അടുത്തെങ്ങും ഇവര്‍ ജാക്‌സനെ കടത്തിവെട്ടില്ലെന്ന് പ്രതീക്ഷിയ്ക്കാം.

English summary
The list is of stars whose earning power remains undiminished beyond the grave. The King of Pop, who died two years ago at the age of 50, brought in $170 million for his estate over the past 12 months, enough to place him ahead of every other pop music act of the past year - both living and dead - except for Irish rock band U2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X