ടുണീഷ്യയില്‍ ഇസ്ലാമിക കക്ഷിക്ക് ഭരണം

അതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെ സിദി ബൗസിദ് നഗരത്തിനുള്ളില്‍ പൊട്ടിപുറപ്പെട്ട കലാപം അടിച്ചമര്‍ത്താന്‍ പോലിസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ലിസ്റ്റ് പാര്‍ട്ടി നേടിയ ആറു മണ്ഡലങ്ങള്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അസാധുവാക്കിയതില്‍ പ്രതിഷേധിക്കുന്നവരാണ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
41 ശതമാനം വോട്ടു നേടിയ ഇസ്ലാമിക പാര്‍ട്ടി വിജയിച്ചതായി ടൂണിഷ്യ ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ കമാല്‍ ജന്‍ഡൗബി പ്രഖ്യാപിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച മതനിരപേക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക് പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. 14ശതമാനം വോട്ടുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്.












Click it and Unblock the Notifications