ബാലികയെ പീഡിപ്പിച്ച 50കാരന്‍ കുടുങ്ങി
മുംബൈ: അയല്‍ക്കാരിയായ ബാലികയെ പീഡിപ്പിച്ചു കൊന്ന 50കാരന്‍ കുടുങ്ങി. ബാബസാഹെബ് കാംബ്ലെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രാന്തി നഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി വെള്ളിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിയ്ക്കുകയായിരുന്ന ബാലികയെ തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ കുറേ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങി വരാത്തതിനാല്‍ മാതാപിതാക്കള്‍ കാംബ്ലെയുടെ വീട്ടിലെത്തി.
വൈകിട്ട് 6.20ഓടെ കാംബ്ലെയുടെ വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കാംബ്ലെയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ബാലികയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം ഗ്രാമവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications