കോടതിയില്‍ ജഡ്ജിയെ കൊല്ലാന്‍ ശ്രമം

കോടതി മുറിയിലെത്തിയ സുരീന്ദര്‍ ശര്‍മ്മയെന്നയാളാണ് വെടിയുതിര്‍ത്തത്. സാക്ഷികൂട്ടിന് സമീപത്തെത്തിയ സുരീന്ദര്‍ ജഡ്ജിയെ അസഭ്യം വിളിയ്ക്കുകയും ഒളിപ്പിച്ചു വച്ച തോക്കെടുത്ത് വെടിവയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ക്രിമിനല്‍ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കോടതി നടപടികള്‍ നീണ്ടു പോകുന്നതിലുള്ള അനിഷ്ടം മൂലമാണ് ഇയാള്‍ ഹേമരാജിന് നേരെ വെടിവച്ചതെന്നാണ് സൂചന. കോടതിയിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ അപര്യാപതമാണെന്ന് സംഭവം തെളിയിക്കുന്നതായി ഒരു അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications