കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ ടീം ആത്മപരിശോധന നടത്തണം: മേധ

  • By Lakshmi
Google Oneindia Malayalam News

Medha Patkar
ദില്ലി: അണ്ണാ ഹസാരെ സംഘത്തിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍.

ശനിയാഴ്ച നടക്കുന്ന ഹസാരെ ടീമിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടീമംഗങ്ങളില്‍ ഓരോരുത്തര്‍ക്കുമെതിരെ അനുദിനം ആരോപണങ്ങള്‍ ഉയരുന്നതിലുള്ള അതൃപ്തിയാണ് മേധ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.

ആരോപണങ്ങള്‍ ലോക്പാലിന് വേണ്ടിയുള്ള ടീമിന്റെ പ്രയത്‌നത്തെ ബാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ച് സുതാര്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കോര്‍ കമ്മിറ്റി യോഗം തയ്യാറാകണമെന്നും മേധ ആവശ്യപ്പെട്ടു. അതേസമയം ഹസാരെ ടീമില്‍ വിള്ളലുണ്ടായിട്ടില്ലെന്ന് മേധ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും ശനിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കില്ല. കോര്‍ കമ്മിറ്റി പിരിച്ചു വിട്ട് പുതിയൊരു സംവിധാനം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സംഘാംഗമായ കുമാര്‍ വിശ്വാസ് ഹസാരെയ്ക്ക് കത്തയച്ചിട്ടുണ്ട്.

കോര്‍കമ്മിറ്റി യോഗത്തില്‍ ഹസാരെയും പങ്കെടുക്കില്ലെന്നാണ് സൂചന. ആരോഗ്യകാരണങ്ങളാല്‍ താന്‍ മൗനവ്രതം തുടരുമെന്നും യോഗത്തില്‍ സംസാരിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ബ്ലോഗിലൂടെ അറിയിച്ചിരുന്നു.

English summary
Activist Medha Patkar will not attend the meeting as she has prior commitments in the Narmada valley, but she has conveyed that she will be available on phone for consultations during the meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X